ജില്ലാതല ബാഡ്മിന്റണ്‍ ടീം സെലക്ഷന് ട്രയല്‍സിലെ വിജയികളെ അനുമോദിച്ചു
ഇരിങ്ങാലക്കുട: ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന് സംഘടിപ്പിച്ച 55-ാമത് ജില്ലാതല ബാഡ്മിന്റണ്‍ ടീം സെലക്ഷന് ട്രയല്‍സില്‍ വിജയിച്ച ഇരിങ്ങാലക്കുട കാത്തലിക് സെന്ററില്‍ നിന്നുള്ള കളിക്കാരെ ആദരിച്ചു. മെന്‍ സിംഗിള്‍സില്‍ ഇ.ജെ. ശിവശങ്കറും ഡബിള്‍സില്‍ ഇ.ജെ. ശിവശങ്കര്‍-രോഹിത് ഉല്ലാസ് സഖ്യവും മിക്സഡ് ഡബിള്‍സില്‍ റോഷന് സോജന്, പി.എസ്. അമൃത സഖ്യവും ചാമ്പ്യന്മാരായി. വുമണ്‍ സിംഗിള്‍സില്‍ ട്രീസാ വില്‍സനും മെന്‍ ഡബിള്‍സില്‍ റോഷന് സോജന്-പി.എ. മിന്‍ഹാജ് സഖ്യവും മിക്സഡ് ഡബിള്‍സില്‍ രോഹിത് ഉല്ലാസ്-കരോളിന് ജോയ് സഖ്യവും രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര വിജയികളെ അനുമോദിച്ചു. ചടങ്ങില്‍ കാത്തലിക് സെന്ററിലെ മുതിര്‍ന്ന അംഗം ആന്റോ തെക്കേത്തല, ബാഡ്മിന്റണ്‍ കോച്ചും ജില്ലാ അസോസിയേഷന് എക്സിക്യൂട്ടീവ് മെമ്പറുമായ എന്‍.ബി. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു