പൂമംഗലം ഗ്രാമപഞ്ചായത്ത് അനിമല്‍ ഡേ കെയര്‍ സെന്റര്‍ ആരംഭിച്ചു
അരിപ്പാലം: കോവിഡ് ബാധിച്ച കര്‍ഷകരുടെ പശുക്കളുടെ സംരക്ഷണത്തിനായി പൂമംഗലം ഗ്രാമപഞ്ചായത്ത് അനിമല്‍ ഡേ കെയര്‍ സെന്റര്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് ബാധിതരായ കര്‍ഷകരെ കണ്ടെത്തി അവരുടെ ഉരുക്കളെ കെയര്‍ സെന്ററിലെത്തിച്ച് സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ സംരക്ഷണം ഉറപ്പുവരുത്തും. വൈസ് പ്രസിഡന്റ് കവിതാ സുരേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.എ. സന്തോഷ്, വെറ്റിനറി സര്ജന് ഡോ. സുമി ചന്ദ്രന്, ക്ഷീരസംഘം പ്രസിഡന്റുമാരായ എന്‍. വിജു, ജയപ്രകാശ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സെറിന്‍ എന്നിവര്‍ പ്രസംഗിച്ചു. അരിപ്പാലം സ്വദേശി പ്രിന്‍സ് ആലപ്പാട്ടിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണു കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.