പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരം

കൊറ്റനെല്ലൂര്‍: വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ച് ജനവിധി നേരിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പഞ്ചായത്തിനു മുന്നില്‍ സമരം നടത്തി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാറ്റോ കുരിയന്‍ അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ഡി. ലാസര്‍, എന്‍.ജി. ശശിധരന്, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.