എവുപ്രാസ്യമ്മ കരുതലിന് കാവലാള്‍-മ്യൂസിക്ക് ആല്‍ബം റിലീസ് ചെയ്തു
ഇരിങ്ങാലക്കുട: വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാളിനോടു അനുബന്ധിച്ച് സിഎംസി ഇരിങ്ങാലക്കുട ഉദയ പ്രോവിന്‍സ് ‘എവുപ്രാസ്യമ്മ കരുതലിന് കാവലാള്‍’ എന്ന മ്യൂസിക് ആല്‍ബം റിലീസ് ചെയ്തു. മീഡിയ കൗണ്‍സിലര്‍ സിസ്റ്റര്‍ ധന്യ, മതിലകം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് മാളിയേക്കലിനു ഡിവിഡി നല്കി റിലീസ് ചെയ്തു. സിസ്റ്റര്‍ സ്റ്റെഫിന്റെ വരികള്‍ക്കു മ്യൂസിക്ക് ചിട്ടപ്പെടുത്തിയിരിക്കുന്നത് ജാസില്‍ ജോണ്‍, ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത് ഡിജോ ജോണ്‍ എന്നിവരാണ്. സിഎംസി മീഡിയ യുട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം പ്രേഷകരിലെത്തുന്നത്. ചിത്രീകരണത്തിന്റെ ജനറല്‍ കോ-ഓര്‍ഡിനേഷന്‍ ചെയ്തിരിക്കുന്നത് സിസ്റ്റര്‍ സവീനയാണ്. മ്യൂസിക് ആല്‍ബത്തിന്റെ പ്രൊഡ്യൂസര്‍ പ്രോവിന്ഷ്യല് സിസ്റ്റര്‍ വിമലയാണ്.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി