ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളുടെ മെറിറ്റ് ഡേ ആഘോഷിച്ചു
ഇരിങ്ങാലക്കുട: എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളുടെ മെറിറ്റ് ഡേ ആഘോഷിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു. എസ്എന്‍ ചന്ദ്രിക എഡ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്മാന് ഡോ. സി.കെ. രവി അധ്യക്ഷത വഹിച്ചു. സ്കൂള്‍ കറസ്പോണ്ടന്റ് മാനേജര്‍ പി.കെ. ഭരതന് മാസ്റ്റര്‍ അനുഗ്രഹപ്രഭാഷണം നടത്തി. 30 വര്‍ഷങ്ങള്‍ക്കു മുമ്പ് 1991 സെപ്റ്റംബര്‍ രണ്ടിനാണു സ്കൂളില്‍ പ്ലസ് ടു ബാച്ച് ആരംഭിച്ചത്. ആദ്യബാച്ചിലെ വിദ്യാര്‍ഥിനിയും പ്ലസ് ടു അധ്യാപികയുമായ ഒ. സുജ ചന്ദര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ അനിത പി. ആന്റണി, ബിന്ദു ടീച്ചര്‍, വിദ്യാര്‍ഥികളായ ഗൗരികൃഷ്ണ, അമല്‍ ജോഷി എന്നിവര്‍ പ്രസംഗിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം