പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിച്ചു
കാറളം: വിഎച്ച്എസ്എസിലെ എസ്എസ്എല്‍സി, എച്ച്എസ്ഇ, വിഎച്ച്എസ്ഇ പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. അനുമോദന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം സ്കൂള്‍ മാനേജര്‍ കാട്ടിക്കുളം ഭരതന് നിര്‍വഹിച്ചു. സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ പി.വി. രമാദേവി ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഉപഹാര സമര്‍പ്പണം നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍, വാര്‍ഡ് മെമ്പര്‍ ടി.എസ്. ശശികുമാര്‍, ഡിഇഒ എന്‍.ഡി. സുരേഷ്, റിട്ട. പ്രിന്‍സിപ്പല്‍ ഐ.ഡി. ഫ്രാന്‍സിസ് മാസ്റ്റര്‍, പൂര്‍വവിദ്യാര്‍ഥി പ്രതിനിധി റഷീദ് കാറളം, പിടിഎ വൈസ് പ്രസിഡന്റ് ചിന്ത സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു. എച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ടി.എസ്. സന്ധ്യ, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ പി.പി. സജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
പൂമംഗലം പഞ്ചായത്തില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് വഴി കാറളം പഞ്ചായത്തിന് അനുവദിച്ച വാഹനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സ്വയം നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ വിതരണം ചെയ്തു
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം