കോവിഡിനെ നേരിടാന്‍ ബിജെപി ദേശീയാടിസ്ഥാനത്തില്‍ ഹെല്‍ത്ത് കാമ്പയിന്
ഇരിങ്ങാലക്കുട: കോവിഡ് മൂന്നാം തരംഗം നേരിടാന്‍ ബിജെപി ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന നാഷണല്‍ വൊളന്റിയേഴ്സ് ഹെല്‍ത്ത് കാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ കാമ്പയിന് സംഘടിപ്പിച്ചു. ബിജെപി ജില്ലാ സെക്രട്ടറി കവിത ബിജു ഉദ്്ഘാടനം ചെയ്തു. പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ഡോ. ഷിക്കു പൗലോസ്, യോഗാചാര്യന് അമ്പാടി രാമചന്ദ്രന് എന്നിവര്‍ ക്ലാസ് നയിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുമാസ്റ്റര്‍, ഷൈജു കുറ്റിക്കാട്ട്, കാമ്പയില്‍ കണ്‍വീനര്‍ സുനില്‍ തളിയപറമ്പില്‍, കോ-കണ്‍വീനര്‍മാരായ ആശിഷ ടി. രാജ്, ബൈജു കൃഷ്ണദാസ്, മണ്ഡലം സെക്രട്ടറി അഖിലാഷ് വിശ്വനാഥന്, ട്രഷര്‍ സണ്ണി കവലക്കാട്ട്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷിയാസ് പാളയംകോട്ട്, ബിജെപി മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് ടി.ഡി. സത്യദേവ്, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. വിജീഷ്, വാര്‍ഡ് മെമ്പര്‍ ധനീഷ്, കൗണ്‍സിലര്‍ മായ അജയന് എന്നിവര്‍ പ്രസംഗിച്ചു.