ഭദ്രം വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം എബിന് വെള്ളാനിക്കാരന്‍ നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഭദ്രം വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ പുല്ലൂര്‍, അവിട്ടത്തൂര്‍, തൊമ്മാന യൂണിറ്റിലെ ഉദ്ഘാടനം ഇരിങ്ങാലക്കുട നിയോജകമണ്ഡലം ചെയര്മാന് എബിന് വെള്ളാനിക്കാരന്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം ട്രഷറും പുല്ലൂര്‍, അവിട്ടത്തൂര്‍, തൊമ്മാന യൂണിറ്റ് മുന്‍ പ്രസിഡന്റുമായ മാത്യു കല്ലുക്കാരന് ആദ്യ ഫോം എബിന് വെള്ളാനിക്കാരനു നല്കി. യൂണിറ്റ് പ്രസിഡന്റ് ബൈജു മുക്കുളം, സെക്രട്ടറി ബെന്നി അമ്പഴക്കാടന്‍, ട്രഷറര്‍ ഷാജി എന്നിവര്‍ പ്രസംഗിച്ചു.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി