എന്‍കോണ്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ക്യാമ്പസ് ഗ്രീന്‍ സ്വപ്ന പദ്ധതി രണ്ടാംഘട്ടം ആരംഭിച്ചു
വള്ളിവട്ടം: യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജ് എന്‍കോണ്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ക്യാമ്പസ് ഗ്രീന്‍ സ്വപ്ന പദ്ധതി രണ്ടാംഘട്ടം ആരംഭിച്ചു. കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അന്ന് നിലവിലുണ്ടായിരുന്ന ജൈവ ആവാസവ്യവസ്ഥക്ക് ക്ഷതം സംഭവിച്ചിരുന്നു. എന്‍കോണ്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ 2013 ല്‍ ആരംഭിച്ച ‘ക്യാമ്പസ് ഗ്രീന്‍’ സ്വപ്ന പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായപ്പോള്‍ നഷ്ടപ്പെട്ട ആവാസവ്യവസ്ഥ ഭാഗികമായി പുനസൃഷ്ടിക്കുവാന്‍ കഴിഞ്ഞു. രണ്ടാംഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് കൂടുതല്‍ ഫലവൃക്ഷങ്ങളും ഇതരവൃക്ഷങ്ങളും നട്ടുവളര്‍ത്തി ഭക്ഷ്യസുരക്ഷ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളാണു തുടക്കം കുറിച്ചിരിക്കുന്നത്. കോളജില്‍ നടന്ന ചടങ്ങില്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോസ് കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവികളായ ഡോ. കെ.കെ. നാരായണന്, പി.എ. ഫ്രാന്‍സിസ്, വി.ജി. ബിന്ദുമോള്‍, എം. രേഖ, ഡോ. ആര്. ശ്രീരാജ്, വി.ആര്. രമ്യ, എന്‍കോണ്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. അബ്ദുള്‍റസാഖ് എന്നിവര്‍ പ്രസംഗിച്ചു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷന് എല്‍ഡിഎഫ് നിലനിറുത്തി
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു