കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക്-റിക്കവറി ഓഫീസിന്റെ ഉദ്ഘാടനം നടത്തി
കാട്ടൂര്‍: ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലെയും വായ്പ കുടിശിക ഗണ്യമായി കുറച്ചുകൊണ്ട് വരുന്നതിനും സഹകരണം നവകേരളീയം കുടിശിക നിവാരണം പദ്ധതിയിലൂടെ മുഴുവന്‍ വായ്പക്കാര്‍ക്കും പരമാവധി പലിശയിളവ് ആനുകൂല്യം നല്‍കുന്നതിനും വേണ്ടി ബാങ്കിന്റെ ഹെഡ് ഓഫീസില്‍ സ്ഥിരം സംവിധാനമെന്ന നിലയ്ക്കു റിക്കവറി ഓഫീസ് ആരംഭിച്ചു. റിക്കവറി ഓഫീസിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോമന് വലിയവീട്ടില്‍ നിര്‍വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഇ.ബി. അബ്ദുള്‍സത്താര്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ ജൂലിയസ് ആന്റണി, മധുജ ഹരിദാസ്, സെക്രട്ടറി ടി.വി. വിജയകുമാര്‍, മാനേജര്‍ സി.എസ്. സജീഷ് എന്നിവര്‍ പ്രസംഗിച്ചു.