ഇന്ത്യയിലെ വൈമാനിക സംവിധാനങ്ങൾ വില്‍ക്കുന്ന നിലപാട് ആപല്‍ക്കരം
ഇരിങ്ങാലക്കുട: കോര്‍പ്പറേറ്റ് വത്ക്കരണത്തിന്റെ ഭാഗമായി പൊതുമേഖലകള്‍ വിറ്റഴിക്കുന്നതുപോലെ ഇന്ത്യയിലെ വിമാന കമ്പനികളും വിമാനത്താവളങ്ങളും വില്‍ക്കുന്ന നിലപാടിലേക്കു രാജ്യത്തിന്റെ ഭരണാധികാരികള്‍ നീങ്ങുന്ന നടപടി ആപാല്ക്കാരമെന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അഭിപ്രായപ്പെട്ടു. പ്രവാസികളോടു കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനകള്‍ക്കും ദ്രോഹങ്ങള്‍ക്കുമെതിരെ കേരള പ്രവാസി ഫെഡറേഷന് സംസ്ഥാന വ്യാപകമായി പ്രധാനപ്പെട്ട ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിക്കപ്പെട്ട പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹനന് വലിയാട്ടില്‍ അധ്യക്ഷത വഹിച്ചു. കയ്പമംഗലം എംഎല്‍എ ഇ.ടി. ടൈസണ്‍, ഫെഡറേഷന് ജില്ലാ സെക്രട്ടറി വി.കെ. സുലൈമാന്‍, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, എഐടിയുസി മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം, സോമന് താമരക്കുളം, കെ.എ. സുധാകരന്, അനീഷ്, ഗോപാലകൃഷ്ണന്, കുഞ്ഞീത്, ബെന്നി വര്‍ഗീസ്, സുഭാഷ്, ഷക്കീര്‍ അന്തിക്കാട് എന്നിവര്‍ പ്രസംഗിച്ചു.