കൃഷിഭവൻ വേണമെന്ന് കേരള കർഷകസംഘം പഞ്ചായത്ത് കൺവെൻഷൻ
കാറളം: ആധുനിക സൗകര്യങ്ങളോടുകൂടിയ കൃഷിഭവൻ കാറളത്ത് നിർമിക്കണമെന്നു കേരള കർഷകസംഘം പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. കിഴുത്താണി ഗ്രാമീണ വായനശാലയിൽ നടന്ന കൺവെൻഷൻ ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം പഞ്ചായത്ത് സെക്രട്ടറി പി.വി. ഹരിദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രവി വേതോടി അധ്യക്ഷത വഹിച്ചു. കെ.കെ. ഷൈജു, കെ.കെ. ധനേഷ്, കെ.കെ. സുരേഷ് ബാബു, പി. പ്രസാദ്, എ.വി. അജയൻ, കെ.എസ്. ബാബു, വി.എൻ. ഉണ്ണികൃഷ്ണൻ, സി.വി. വാസു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി രവീന്ദ്രൻ വേതോടി (പ്രസിഡന്റ്), പി.വി. ഹരിദാസ് (സെക്രട്ടറി), കെ.വി. ധനേഷ് ബാബു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.