ഗ്രാമപഞ്ചായത്ത് അഗ്രി ന്യൂട്രി ഗാര്ഡന് നിര്‍മിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു
മുരിയാട്: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ 100 അഗ്രി ന്യൂട്രി ഗാര്ഡന് നിര്‍മിക്കുവാനുള്ള പദ്ധതിക്കു തുടക്കം കുറിച്ചു. മുരിയാട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീജ മോഹന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയര്മാന് രതി ഗോപി, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, ജിനി സതീശന്, അസിസ്റ്റന്റ് സെക്രട്ടറി പുഷ്പലത, കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍മാരായ നിഷ ലക്ഷ്മി, ജോമി, സിഡിഎസ് മെമ്പര്‍ വിനീത എന്നിവര്‍ പ്രസംഗിച്ചു. സ്പെഷല്‍ അയല്‍ക്കൂട്ടത്തിലെ സാന്ത്വനം ജെഐജി അംഗങ്ങളാണ് പ്രഥമ അഗ്രി ന്യൂട്രി ഗാര്‍ഡനു നേതൃത്വം നല്‍കിയത്. ലീല, സിന്ധു തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് അഗ്രി ന്യൂട്രി ഗാര്‍ഡന്റെ ആദ്യ തോട്ടങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലുമായി അഗ്രി ന്യൂട്രി ഗാര്ഡന് നിര്‍മിക്കുകയാണ് പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്. പ്രത്യേകം തയാറാക്കിയ ഡിസൈന്‍ അനുസരിച്ചാണ് എല്ലാ വാര്‍ഡുകളിലും ഇത്തരത്തിലുള്ള പച്ചക്കറി തോട്ടങ്ങള്‍ നിര്‍മിക്കുന്നത്. പഞ്ചായത്തിലെ പച്ചക്കറി ഉല്പാദന രംഗത്തു വലിയ കുതിച്ചു ചാട്ടത്തിനുള്ള പദ്ധതിയായി കുടുംബശ്രീയുടെ അഗ്രി ന്യൂട്രി ഗാര്ഡന് മാറാന്‍ പോകുകയാണ്.