ഓണ്‍ലൈനായി നടത്തുന്ന യുവചൈതന്യം നവരാത്രി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: പിഷാരോടി സമാജത്തിന്റെ യുവജനവിഭാഗം ഓണ്‍ലൈനായി നടത്തുന്ന ‘യുവചൈതന്യം ഭരതം എന്റര്റ്റൈമെന്റ്സ് നവരാത്രി ക്ലാസിക് ഫെസ്റ്റ് 2021’ പ്രശസ്ത മൃദംഗവാദകനും സംഗീതനാടക അക്കാദമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങളുടെ ജേതാവായ പാലക്കാട് ഡോ. കെ. ജയകൃഷ്ണന് ഇരിങ്ങാലക്കുട ഭരതം സ്റ്റുഡിയോയില്‍ വെച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഡോ. കെ. ജയകൃഷ്ണനും ശിഷ്യന് ഘടവാദകന് ശ്രീജിത്തും ചേര്‍ന്ന് ലയവിന്യാസം മൃദംഗ കച്ചേരി നടത്തി. പിഷാരോടി സമാജം പ്രസിഡന്റ് എ. രാമചന്ദ്രന് പിഷാരോടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി. ഹരികൃഷ്ണന്, തുളസീദളം എഡിറ്റര്‍ ഗോപന് പഴുവില്‍, വി.പി. രാധാകൃഷ്ണന്, ഭാസിരാജ്, ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.