വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്നതിനെ വിദ്യാര്‍ഥി സമൂഹം ഒന്നിച്ച് ചെറുക്കണം
ഇരിങ്ങാലക്കുട: ചരിത്രം വളച്ചൊടിക്കുകയും വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്നതിനെ വിദ്യാര്‍ഥി സമൂഹം ഒന്നിച്ച് ചെറുക്കണമെന്ന് എഐഎസ്എഫ് ജില്ലാ സെക്രട്ടറി എന്‍.കെ. സനല്‍കുമാര്‍ പറഞ്ഞു. എഐഎസ്എഫ് പടിയൂര്‍ ലോക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐഎസ്എഫ് ലോക്കല്‍ പ്രസിഡന്റ് ഗോകുല്‍ സുരേഷ് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, സിപിഐ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി വി.ആര്. രമേഷ്, കെ.എസ്. രാധാകൃഷ്ണന്, കെ.വി. രാമകൃഷ്ണന്, എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിന്, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ശങ്കര്‍, എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് പി.എസ്. മിഥുന്, എഐവൈഎഫ് പടിയൂര്‍ മേഖലാ പ്രസിഡന്റ് വി.ആര്. അഭിജിത്ത്, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി ശ്യാം, വി.ആര്. അജിത്ത് എന്നിവര്‍ പ്രസംഗിച്ചു. എഐഎസ്എഫ് പടിയൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ഇ.എസ്. അഭിമന്യു (സെക്രട്ടറി), ഗോകുല്‍ സുരേഷ് (പ്രസിഡന്റ്), നസ്മീര്‍, സെല്‍വിന്‍ സെബാസ്റ്റ്യന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), അധിഷ ഉല്ലാസ്, വി.ആര്. അജിത്ത് (വൈസ് പ്രസിഡന്റ്) എന്നിവരെയും തെരഞ്ഞെടുത്തു.