ആളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആളൂരില്‍ പ്രകടനവും പൊതുയോഗവും നടത്തി
ആളൂര്‍: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയെ മോദിയോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും ദേശീയ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ആളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആളൂരില്‍ പ്രകടനവും പൊതുയോഗവും നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി സോമന് ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.എ. അലോഷ് അധ്യക്ഷത വഹിച്ചു. ബാബു തോമസ്, റോയ് കളത്തിങ്കല്‍, ടി.ഐ. ബാബു, പി.സി. ഷണ്മുഖന്, സുബിന് കെ. സെബാസ്റ്റ്യന്‍, അഡ്വ. പോളി അമ്പൂക്കന്, സോമന് ശാരഥാലയം, കെ.എസ്. റസാഖ്, ബെന്നി കണ്ണൂക്കാടന്‍ എന്നിവര്‍ നേതൃത്വം നല്കി.

പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം
പോഷന്‍ മാ 2026 പരിപാടി സംഘടിപ്പിച്ചു
കാര്‍ഷിക വായ്പ വിതരണ സെമിനാര്‍ നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി