ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം രജതജൂബിലി ആഘോഷം
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തില്‍ ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികം പ്രമാണിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ രണ്ടാംഘട്ടത്തില്‍ രജതജൂബിലി ആഘോഷിച്ചു. ബ്ലോക്ക പഞ്ചായത്ത് ഹാളില്‍ വെച്ചു നടന്ന ആഘോഷങ്ങളുടെ ഭാഗമായി 2000 മുതല്‍ 2015 വരെയുള്ള കാലങ്ങളിലെ ജനപ്രതിനിധികളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ ഉദയപ്രകാശ്, മണി ഉണ്ണികൃഷ്ണന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കാര്‍ത്തിക ജയന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ടി. കിഷോര്‍, അംഗങ്ങളായ വി.എ. ബഷീര്‍, കവിത സുനില്‍, കെ.എസ്. രമേഷ്, അമിത മനോജ്, റീന ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി. ശ്രീചിത്ത് എന്നിവര്‍ പ്രസംഗിച്ചു.

സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
നാലമ്പല ദര്‍ശനം: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന