ഇരിങ്ങാലക്കുടയിൽ ഡിവൈഎഫ്ഐ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി
ഇരിങ്ങാലക്കുട: ഉത്തര്‍പ്രദേശിലെ കര്‍ഷക കൂട്ടക്കൊലയിലും പോലീസ് നടപടിയിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. പൂതംകുളം മൈതാനിയില്‍ നിന്ന് ആരംഭിച്ച യുവജനമാര്‍ച്ച് ഇരിങ്ങാലക്കുട ബിഎസ്എന്‍എല്‍ ഓഫീസിനു മുമ്പില്‍ കേരള കര്‍ഷക സംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് പി.കെ. മനുമോഹന്‍ അധ്യക്ഷത വഹിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിഷ്ണു പ്രഭാകരന്, ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി.വി. വിജീഷ്, ഒ.ജെ. ജോജി, കെ.ഡി. യദു, ബ്ലോക്ക് സെക്രട്ടറി വി.എ. അനീഷ്, ട്രഷറര്‍ ഐ.വി. സജിത്ത് എന്നിവര്‍ പ്രസംഗിച്ചു.