റവന്യു ഇ-സേവനങ്ങളിലെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കണം: കെആര്‍ഡിഎസ്എ

ഇരിങ്ങാലക്കുട: കരമടക്കുന്നതിനുള്‍പ്പടെ റവന്യു ഇ-സേവനങ്ങള്‍ തടസപ്പെടുത്തുന്ന സെര്‍വര്‍ തകരാര്‍ പരിഹരിക്കണമെന്നു റവന്യു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് മുകുന്ദപുരം താലൂക്ക് സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭിക്കുന്നതിനു കാലതാമസം വരുത്തുന്ന വിധത്തില്‍ റെലിസ് വെബ്സൈറ്റും നെറ്റ് വര്‍ക്കുകളും ആഴ്ച്ചകളായി വളരെ സാവധാനത്തിലാണു പ്രവര്‍ത്തിച്ചുവരുന്നത്. ജനങ്ങള്‍ക്കു സ്മാര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നതിനായി തടസമില്ലാത്ത നെറ്റ്വര്‍ക്ക്, വെബ്സൈറ്റ് സംവിധാനങ്ങളും ഗുണമേന്മയും വേഗതയുമുള്ള കംപ്യൂട്ടര്‍ ഉപകരണങ്ങളും അവയുടെ കൃത്യതയാര്‍ന്ന പരിപാലനവും ജീവനക്കാര്‍ക്കുള്ള സാങ്കേതിക പരിശീലനങ്ങളും കൂടി ആവശ്യമാണെന്ന വസ്തുത സര്‍ക്കാര്‍ പരിഗണിക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. കെആര്‍ഡിഎസ്എ സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദുരാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.ജി. റാണി അധ്യക്ഷത വഹിച്ചു. എ.എം. നൗഷാദ്, ടി.കെ. അനില്‍കുമാര്‍, പി.കെ. ഉണ്ണികൃഷ്ണന്, കെ.എക്സ്. വര്‍ഗീസ്, പി.എം. മനോജ്കുമാര്‍, ജി. പ്രസീത, സി.യു. ജയശ്രീ, അശ്വതി രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എം.എ. സജി (പ്രസിഡന്റ്), സി.യു. ജയശ്രീ, പി.എം. മനോജ് (വൈസ് പ്രസിഡന്റ്), ഇ.ജി. റാണി (സെക്രട്ടറി), കെ.എക്സ്. വര്‍ഗീസ്, ഇ.എ. ആശ (ജോയിന്റ് സെക്രട്ടറി), പി.എന്‍. പ്രേമന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.