എസ്എസ്എല്‍സി, പ്ലസ് ടു ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു
അവിട്ടത്തൂര്‍: എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ്എസ്എല്‍സി, പ്ലസ് ടു ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. അനുമോദനസമ്മേളനം ടി.എന്‍. പ്രതാപന് എം.പി. ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ലീന ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി മുഖ്യാതിഥിയായിരുന്നു. ബിബിന്‍ തുടിയത്ത്, ശ്യാം രാജ്, എ.സി. സുരേഷ്, ടി.കെ. ശശി, ഡോ. എ.വി. രാജേഷ്, മെജോ പോള്‍, കെ.കെ. കൃഷ്ണന് നമ്പൂതിരി, എന്‍.എന്‍. രാമന് എന്നിവര്‍ പ്രസംഗിച്ചു. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ 72 വിദ്യാര്‍ഥികള്‍ക്കു കാഷ് അവാര്‍ഡും ഉപഹാരവും സര്‍ട്ടിഫിക്കറ്റും നല്കി.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം