അമ്മന്നൂര്‍ കുട്ടന് ചാക്യാരെ സംസ്കാര സാഹിതി അനുമോദിച്ചു

ഇരിങ്ങാലക്കുട: കലാമണ്ഡലം ഫെല്ലോഷിപ്പ് ജേതാവ് കൂടിയാട്ടം കലാകാരന് അമ്മന്നൂര്‍ കുട്ടന് ചാക്യാരെ സാംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി അനുമോദിച്ചു. നിയോജകമണ്ഡലം കമ്മിറ്റി ചെയര്മാന് എ.സി. സുരേഷ് പൂച്ചെണ്ട് നല്കി പൊന്നാടയണിയിച്ചു. ജില്ലാ സെക്രട്ടറി ഹരി ഇരിങ്ങാലക്കുട മുഖ്യപ്രഭാഷണം നടത്തി.