കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിര ജ്യോതി പ്രയാണം നടത്തി
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിര രക്തസാക്ഷി ദിനത്തില്‍ ഇന്ദിര ജ്യോതി പ്രയാണം നടത്തി. പ്രയാണ യാത്ര മുന്‍ കെ പി സി സി നിര്‍വാഹക സമിതി അംഗം എം. പി ജാക്സണ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി. വി ചാര്‍ളി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ കെ ശോഭനന്, സതീഷ് വിമലന്, മണ്ഡലം പ്രസിഡന്റുമാരായ തോമസ് തൊകലത്ത്, അലോഷ്, ബൈജു കുറ്റികാടന്‍ എന്നിവര്‍ നേതൃത്വം നല്കി. ജോസഫ് ചാക്കോ സ്വാഗതവും തോമസ് തത്തംപിള്ളി നന്ദിയും പറഞ്ഞു.

വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി