ക്രൈസ്റ്റ് കോളജിൽ പ്രഫ. എം.കെ. ചന്ദ്രന് അനുസ്മരണവും സെമിനാറും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇകെഎന്‍ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റും ക്രൈസ്റ്റ് കോളജിലെ ഗണിതശാസ്ത്ര വിഭാഗവും സംയുക്തമായി ഗണിതശാസ്ത്ര വിഭാഗം മുന്‍ മേധാവി പ്രഫ. എം.കെ. ചന്ദ്രന് അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. പനമ്പിള്ളി ഗവ. കോളജ് ഗണിതശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫ. ടി. ആല്‍ബര്‍ട്ട് ആന്റണി ‘ഇന്‍ഫിനിറ്റി’ എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു. ക്രൈസ്റ്റ് കോളജ് മുന്‍ പ്രിന്‍സിപ്പലും ഇകെഎന്‍ സെന്റര്‍ പ്രസിഡന്റുമായ ഡോ. മാത്യു പോള്‍ ഊക്കന്‍, ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. വി. സീന, കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.ടി. ജോജു, ഇകെഎന്‍ സെന്റര്‍ ട്രഷറര്‍ പി.എന്‍. ലക്ഷ്മണന് എന്നിവര്‍ പ്രസംഗിച്ചു.

പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു