ചലച്ചിത്ര പുരസ്കാരം ലഭിച്ച സിജി പ്രദീപിനു മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ആദരം
മുരിയാട്: മികച്ച സഹനടിക്കുള്ള ചലച്ചിത്ര പുരസ്കാരം ലഭിച്ച സിജി പ്രദീപിനു മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി സിജി പ്രദീപിനു പുരസ്കാരം നല്കി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത ചന്ദ്രന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.പി. പ്രശാന്ത്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് രതി ഗോപി, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, സുനില്‍കുമാര്‍, നിജി വത്സന്, വൃന്ദകുമാരി, ജിനി സതീശന്, ശ്രീജിത്ത്, സരിത സുരേഷ്, നിഖിതമോള്‍, സേവ്യര്‍ ആളൂക്കാരന്‍, മനീഷ, മണി സജയന്, നിത അര്ജുനന് തുടങ്ങിയവര്‍ പങ്കെടുത്തു.

പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു