യെസ്-യൂത്ത് എഡ്യുക്കേഷന്‍ സര്‍വീസ്; ലോഗോ പ്രകാശനം നടത്തി
ഇരിങ്ങാലക്കുട: സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന യുവജനങ്ങളുടെ ഉന്നത വിദ്യാഭ്യാസ സഹായങ്ങള്‍ക്കായി ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ‘യെസ്-യൂത്ത് എഡ്യുക്കേഷന്‍ സര്‍വീസ്’ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട രൂപതാ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രകാശനം നിര്‍വഹിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന യുവജനങ്ങളുടെ വിദ്യാഭ്യാസ സഹായങ്ങള്‍ക്കായി 1988 ലാണു രൂപത കെസിവൈഎം സമിതി ‘യെസ്’ പദ്ധതിക്കു തുടക്കം കുറിക്കുന്നത്. രൂപത കെസിവൈഎം ചെയര്മാന് എമില്‍ ഡേവിസ്, ജനറല്‍ സെക്രട്ടറി നിഖില്‍ ലിയോണ്‍സ്, ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര തുടങ്ങിയവര്‍ പരിപാടിക്കു നേതൃത്വം നല്കി.

വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു
സെന്റ് സേവിയേഴ്സ് ദേവാലയത്തിലെ കച്ചേരിപ്പടി കപ്പേളയില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍
അരിപ്പാലം സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് കൊടികയറി