മുണ്ടോന്‍ കൃഷിയില്‍ വെള്ളം കയറി, നെല്‍ക്കര്‍ഷകര്‍ ആശങ്കയില്‍
തൊമ്മാന: തെക്കുപടിഞ്ഞാറു ഭാഗത്തു സ്ഥിതി ചെയ്യുന്ന 18 ഏക്കറോളം വരുന്ന എടശേരി പാടത്തെ നട്ടിട്ടു 15 ദിവസമായ മുണ്ടോന്‍ കൃഷിയില്‍ വെള്ളം കയറി. ദിവസങ്ങളായി പെയ്യുന്ന മഴയിലാണു പാടശേഖരത്തില്‍ വെള്ളം കയറിയത്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വയലില്‍ നിറഞ്ഞ വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ല. ദിവസങ്ങളോളം വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥാണ് ഇവിടെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ കര്‍ഷകര്‍ വിവരം അറിയിച്ചിട്ടുണ്ട്.
കാട്ടൂരില്‍ നീര്‍ച്ചാലുകള്‍ നിര്‍മിക്കണം
കാട്ടൂര്‍: കാട്ടൂരിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാന്‍ പുതിയ നീര്‍ച്ചാലുകള്‍ നിര്‍മിക്കണമെന്നു ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വകക്ഷി യോഗം പ്രമേയം വഴി പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. കാട്ടൂരിലെ അടഞ്ഞുപോയ നീര്‍ച്ചാലുകള്‍ തുറക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കാട്ടൂര്‍ മാര്‍ക്കറ്റും ചെമ്പന്‍ചാല്‍, മാങ്കുറ്റിത്തറ, വലക്കഴ, കൈതത്തറ, കടുപ്പംതറ, തൊപ്പിത്തറ, പറയന്‍കടവ്, പൊട്ടക്കടവ് പാലം, അയ്യങ്കാളി റോഡ് കിഴക്കുപടിഞ്ഞാറു ഭാഗം, മനപ്പടി വെസ്റ്റ് ഭാഗം എന്നിവയടങ്ങുന്ന 13, 14 വാര്‍ഡുകളാണു വെള്ളക്കെട്ടിന്റെ ദുരിതം അനുഭവിക്കുന്നത്. സാധാരണക്കാരും ദിവസക്കൂലിക്കു ജോലിചെയ്യുന്നവരുമായ പട്ടികജാതി വിഭാഗത്തിലെ ആളുകളാണ് ഇവരില്‍ ഭൂരിഭാഗവും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ് യോഗം ഉദ്ഘാടനം ചെയ്തു. ഫ്രാന്‍സിസ് അസീസി അധ്യക്ഷത വഹിച്ചു. ജനകീയസമിതി വൈസ് ചെയര്മാന് പ്രീത ഷാമോന് പ്രമേയം അവതരിപ്പിച്ചു. ജോജു തട്ടില്‍, ഹൈദ്രോസ്, വിജേഷ്, ജൂലിയസ് എന്നിവര്‍ യോഗത്തില്‍ പിന്തുണ പ്രഖ്യാപിച്ചു.
കടലായിയില്‍ ആറ് കുടുംബങ്ങള്‍ ഭീഷണിയില്‍
കോണത്തുകുന്ന്: പഞ്ചായത്തിലെ കടലായി കാട്ടുങ്ങല്‍ കോളനി റോഡിനു സമീപം ആറു കുടുംബങ്ങള്‍ വെള്ളക്കെട്ടു ഭീഷണിയില്‍. പാടശേഖരത്തിനോടു ചേര്‍ന്നാണു വീടുകള്‍. ശക്തമായ മഴയില്‍ വലിയ അളവിലാണു വെള്ളം ഇവിടേക്ക് ഒഴുകിവരുന്നത്. ഇത് ഈ വീടുകള്‍ക്കു സമീപം വെള്ളക്കെട്ട് ഉണ്ടാക്കുന്നു. ദിവസങ്ങളോളം വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ പ്രായമായവരെയും കുട്ടികളെയും പലവിധ രോഗങ്ങളും ബാധിക്കുന്നു. ഓവുചാല്‍ നിര്മിച്ച്ു വെള്ളക്കെട്ട് ഒഴിവാക്കാനാകുമെന്നു സ്ഥലം സന്ദര്‍ശിച്ച കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിനുള്ള നടപടി എത്രയും വേഗം സ്വീകരിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സാബു കണ്ടത്തില്‍, എ.എ. യൂനസ്, പി.കെ. രവി, അബ്ദുള്‍ഖാദര്‍, ലബീബ് കരിപ്പാക്കുളം, കബീര്‍ കാരുമാത്ര എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
വേളൂക്കര പഞ്ചായത്ത്: 40 ഏക്കര്‍ കൃഷി വെള്ളത്തില്‍
കൊറ്റനെല്ലൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ വേളൂക്കര പഞ്ചായത്തില്‍ വിവിധ പാടശേഖരങ്ങളിലായി 40 ഏക്കറോളം നെല്‍കൃഷി വെള്ളത്തിലായി. തുമ്പൂര്‍ വഴക്കലിച്ചിറ പാടശേഖരത്തില്‍ 10 ഏക്കര്‍, കണ്ണുകെട്ടിച്ചിറയില് 10 ഏക്കര്‍, പൂന്തോപ്പ് പാടശേഖരത്തില്‍ നാല് ഏക്കര്‍, ഓങ്ങിച്ചിറയില് ആറ് ഏക്കര്‍, എടശേരിപ്പാടം നാല് ഏക്കര്‍, നടവരമ്പുചിറയില് നാല് ഏക്കര്‍ എന്നിവിടങ്ങളിലാണു കതിരുവന്ന നെല്‍ച്ചെടികള്‍ ഉള്‍പ്പെടെ വെള്ളത്തിലായത്. ഉമ, രക്തശാലി, ജ്യോതി, കുറുവ ഇനങ്ങളാണു കൃഷിയിറക്കിയിരുന്നത്. കൃഷിയിടങ്ങള്‍ വേളൂക്കര കൃഷി ഓഫീസര്‍ വി. ധന്യ, എം.കെ. ഉണ്ണി, ടി.വി. വിജു എന്നിവര്‍ സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തി. കൃഷിയിറക്കാനുള്ള സമയം കഴിഞ്ഞതിനാല്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്കു കുറഞ്ഞ ദിവസംകൊണ്ടു വിളവെടുക്കാവുന്ന നാടന്‍, പ്രാദേശിക വിത്തിനങ്ങള്‍ ലഭ്യമാക്കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു. നഷ്ടപരിഹാരമായി കൃഷിവകുപ്പ് നല്കുന്ന വിത്തുകള്‍ 110 മുതല്‍ 120 ദിവസംകൊണ്ടു വിളവെടുക്കുന്നവയാണ്. ഈ വിത്തുകള്‍ ലഭിച്ചാല്‍ പ്രദേശത്തെ വിളവെടുപ്പ് നീളുന്നതിനാല്‍ വെള്ളക്ഷാമം ബാധിക്കും.
സിപിഎം പ്രവര്‍ത്തകര്‍ വെള്ളക്കെട്ട് ഒഴിവാക്കി
കാട്ടൂര്‍: പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ പഞ്ചായത്ത് കെട്ടിടം ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന സ്ഥലത്ത് രൂപപ്പെട്ട വെള്ളക്കെട്ട് സിപിഎം പ്രവര്‍ത്തകര്‍ ഒഴിവാക്കി. സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം എന്‍.ബി. പവിത്രന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നിലൂടെ പോകുന്ന കാനയുടെ സ്ലാബ് തുറന്ന് വെള്ളം ഒഴുക്കിക്കളഞ്ഞത്. ലോക്കല്‍ സെക്രട്ടറി ടി.വി. വിജീഷ്, ഉദയന്‍ അയിനിക്കാട്ട്, കിരണ്‍, സുനില്‍, സുരേഷ്, ഷാജി, മണി, ബിജോയ് എന്നിവര്‍ പങ്കെടുത്തു.