സെലക്ഷനിലൂടെ ജോലി ലഭിച്ച കൊമേഴ്സ് വിദ്യാര്‍ഥികളെ അനുമോദിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് കൊമേഴ്സ് പൂര്‍വ-വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം കോളജില്‍ നിന്നു ക്യാമ്പസ് സെലക്ഷനിലൂടെ ജോലി ലഭിച്ച കൊമേഴ്സ് വിദ്യാര്‍ഥികളെ അനുമോദിച്ചു. ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കെപിഎംജി, വിപ്രോ എന്നീ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച 17 പേരെയും അഖിലേന്ത്യാ തലത്തില്‍ നടത്തിയ ജെആര്‍എഫ്, നെറ്റ് പരീക്ഷ പാസായ നാലു പേരെയും യോഗം അനുമോദിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. സംഘടനയുടെ വൈസ് പ്രസിഡന്റ് ആര്. ശങ്കരനാരായണന് മുഖ്യാതിഥിയായിരുന്നു. അധ്യാപകരായ ബിബിഎ കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. സി.എല്‍. ബേബി ജോണ്‍, സംഘടനയുടെ സ്ഥാപക സെക്രട്ടറിയും സ്വാശ്രയ കൊമേഴ്സ് വിഭാഗം കോ-ഓര്‍ഡിനേറ്ററുമായ പ്രഫ. കെ.ജെ. ജോസഫ്, കൊമേഴ്സ് വകുപ്പ്
മേധാവി ഡോ. ജോഷീന ജോസ്, സ്വാശ്രയവിഭാഗം അധ്യാപിക സ്മിത ആന്റണി, കൊമേഴ്സ് വിഭാഗം അധ്യാപകരായ ഡോ. അരുണ്‍ ബാലകൃഷ്ണന്, പ്രഫ. മുവിഷ് മുരളി എന്നിവര്‍ പ്രസംഗിച്ചു.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി