ക്ഷീരകര്‍ഷകര്‍ക്കു കല്ലേറ്റുംകര സഹകരണ ബാങ്കിന്റെ സഹായം
കല്ലേറ്റുംകര: സര്‍വീസ് സഹകരണ ബാങ്കിന്റെ ഓഹരിക്കാരായ ക്ഷീരകര്‍ഷകര്‍ക്ക് സഹായധനം വിതരണം ചെയ്തു. 200 ക്ഷീരകര്‍ഷകരുടെ 500 ഓളം കറവമാടുകള്‍ക്കു മാട് ഒന്നിനു 1000 രൂപ വീതമാണു വിതരണം ചെയ്തത്. ഹെഡോഫീസ് ഹാളില്‍ നടത്തിയ പരിപാടിയില്‍ ധനസഹായ വിതരണോദ്ഘാടനം കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണന് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എന്‍.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ മുഖ്യാതിഥിയായിരുന്നു. മാള ടൗണ്‍ ബാങ്ക് പ്രസിഡന്റ് അയ്യപ്പന് അങ്കാരത്ത്, ബാങ്ക് വൈസ് പ്രസിഡന്റ് കെ.കെ. പോളി, സെക്രട്ടറി മരിയ ജോണ്‍, ഡയറക്ടര്‍മാരായ ടി.എ. ജോസ്, വത്സല രവീന്ദ്രന്, മോളി ജോസ്, വിജയലക്ഷ്മി മുകുന്ദന് എന്നിവര്‍ പ്രസംഗിച്ചു.