ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റായ സ്വാമി സച്ചിദാനന്ദയ്ക്കു സ്വീകരണം
ഇരിങ്ങാലക്കുട: ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സ്വാമി സച്ചിദാനന്ദയ്ക്കു സ്വീകരണം നല്കി. മുകുന്ദപുരം എസ്എന്‍ഡിപി യൂണിയന്, എസ്എന്‍ബിഎസ് സമാജം, ശ്രീനാരായണ ക്ലബ്, ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍, എടതിരിഞ്ഞി എച്ച്ഡിപി സമാജം, ഗുരുധര്‍മ്മ പ്രചാരണ സഭ,
ഇരിങ്ങാലക്കുടയിലെ ഇതര ശ്രീനാരായണ സംഘടനകള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണു സ്വീകരണം സംഘടിപ്പിച്ചത്. ശ്രീനാരായണ ഹാളില്‍ വെച്ചു നടന്ന ചടങ്ങ് പ്രമുഖ സിനിമാതാരം ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് സന്തോഷ് ചെറാക്കുളം അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി മുഖ്യാതിഥിയായിരുന്നു. സച്ചിദാനന്ദ സ്വാമിയെ ഡോ. ലക്ഷ്മിബായ് സുധാകരന്റെ വസതിക്കു മുന്നില്‍ നിന്നും വാദ്യതാല ഘോഷയാത്രയോടെ പൂര്‍ണകുംഭം നല്കി സ്വീകരിച്ചാണു ശ്രീനാരായണ ഹാളിലേക്ക് ആനയിച്ചത്. ചടങ്ങില്‍ കാട്ടിക്കുളം ഭരതന് സച്ചിദാനന്ദ സ്വാമിക്ക് ഉപഹാരം സമര്‍പ്പിച്ചു. മുകുന്ദപുരം എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന്, എസ്എന്‍ബിഎസ് സമാജം പ്രസിഡന്റ് എം.കെ. വിശ്വംഭരന്, എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന്, ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ സെക്രട്ടറി പ്രഫ. ആര്.കെ. നന്ദകുമാര്‍, ബാലന് അമ്പാടത്ത്, സച്ചിദാനന്ദ സ്വാമി, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.കെ. കൃഷ്ണാനന്ദ ബാബു, സ്വാഗതസംഘം ട്രഷറര്‍ ഇ.പി. സഹദേവന് എന്നിവര്‍ പ്രസംഗിച്ചു

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍