വിദ്യാര്‍ഥികള്‍ക്കായി വിജയോത്സവം 2021 പരിപാടി സംഘടിപ്പിച്ചു
എടത്തിരുത്തി: സെന്റ് ആന്‍സ് ജിഎച്ച്എസില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കായി വിജയോത്സവം 2021 പരിപാടി സംഘടിപ്പിച്ചു. ചടങ്ങില്‍ ഫുള്‍ എ പ്ലസ് വാങ്ങിയ 93 വിദ്യാര്‍ഥികള്‍ക്കും പിടിഎയുടെ ഉപഹാരവും മാനേജ്മെന്റിന്റെയും വിദ്യാലയത്തിന്റെയും എന്‍ഡോവ്മെന്റും വിതരണം ചെയ്തു. സിഎംസി ഉദയ പ്രൊവിന്‍സ് എഡ്യുക്കേഷണല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ടെസ്ലിന് ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. എടത്തിരുത്തി ഫൊറോന വികാരി ഫാ. പോളി പുതുശേരി അനുഗ്രഹ പ്രഭാഷണവും മുന്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേബിള്‍ മുഖ്യപ്രഭാഷണവും നടത്തി. എംപിടിഎ പ്രസിഡന്റ് കെ.കെ. ഷാഹിറ, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ രേഖ, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സുജ സിഎംസി, സ്റ്റാഫ് പ്രതിനിധി ബ്രില്ലി തോമസ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ്ലെറ്റ് എന്നിവര്‍ പ്രസംഗിച്ചു.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി