ജനവാസ കേന്ദ്രത്തില്‍ മാലിന്യ പ്ലാന്റ് നിര്‍മാണം; പ്രതിഷേധ റാലി സംഘടിപ്പിച്ചു

ആളൂര്‍: പഞ്ചായത്തില്‍ 16-ാം വാര്‍ഡ് താഴേക്കാട് പതിക്കാട് എസ്സി ഹാള്‍ പരിസരത്ത് മാലിന്യനിക്ഷേപവും മാലിന്യ പ്ലാന്റ് നിര്‍മിക്കുന്നതിനുമുള്ള പഞ്ചായത്തിന്റെ ജനദ്രോഹ നടപടിയ്ക്കെതിരെ പൗരസമിതി താഴേക്കാടിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തി. പ്രതിഷേധ റാലി വിശ്വംഭരന് നടുവത്ര ഉദ്ഘാടനം ചെയ്തു. ചെയര്മാന് ബിജു മുല്ലശേരി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സോമന് ചിറ്റേത്ത് മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്മാന് ലെജിന്‍ തെക്കേത്തല, ജോയിന്റ് കണ്‍വീനര്‍ ജിയോ ജോണ്‍ തെക്കേത്തല എന്നിവര്‍ പ്രസംഗിച്ചു.

