സഹകരണ വകുപ്പിന്റെ അനാവശ്യ ഇടപെടലുകള്‍ ദുരുപതിഷ്ടിതം
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനുശേഷം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളില്‍ പോലും സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അനാവശ്യമായി ഇന്സ്പെഷന് നടത്തി സംഘങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കണമെന്നും ഇതു സഹകരണ മേഖലയെ ആകെ കരിനിഴലിലാക്കുമെന്നും ഈ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുമെന്നും സഹകരണ മേഖലയിലെ കോണ്‍ഗ്രസ് ആനുകൂല സംഘടനയായ മുകുന്ദപുരം താലൂക്ക് സഹകരണ ജനാധിപത്യ വേദി യോഗം അഭിപ്രായപ്പെട്ടു. യോഗം ഐടിയു ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയര്മാന് എം.കെ. അബ്ദുള്‍ സലാം, ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, ഡേവിസ് അക്കര, ഡിസിസി സെക്രട്ടറി സതീഷ് വിമലന്, ബാങ്ക് പ്രസിഡന്റുമാരായ ആന്റോ വര്‍ഗീസ് മാസ്റ്റര്‍, ടി.വി. പ്രഭാകരന്, ജോമോന് വലിയവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. മുകുന്ദപുരം താലൂക്ക് സഹകരണ ജനാധിപത്യ വേദി ചെയര്‍മാനായി ആന്റോ പെരുമ്പിള്ളിയേയും ട്രഷററായി അയ്യപ്പന് അങ്കാരത്തിനേയും തെരഞ്ഞെടുത്തു.