ജെസിഐ ഇരിങ്ങാലക്കുടയുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ കുടുംബ സംഗമം സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സ്വഭാവനടിക്കുള്ള അവാര്‍ഡ് നേടിയ ശ്രീരേഖ ഉദ്ഘാടനം ചെയ്തു. ജെസിഐ ഇരിങ്ങാലക്കുട പ്രസിഡന്റ് വി.ബി. മണിലാല്‍ അധ്യക്ഷത വഹിച്ചു. സോണ്‍ പ്രസിഡന്റ് ജോബിന് കുര്യാക്കോസ്, ഓള് ഇന്ത്യ വൈസ് പ്രസിഡന്റ് രാകേഷ് ശര്‍മ, മിലന് ഇലഞ്ഞി പ്രോഗ്രാം ഡയറക്ടര്‍ ഷിജു പെരേപ്പാടന്, മുന്‍ പ്രസിഡന്റുമാരായ ജെന്സന് ഫ്രാന്‍സീസ്, ടെല്‍സണ്‍ കോട്ടോളി, പി.ജെ. ജിസന്‍, അഡ്വ. ഹോബി ജോളി, ജെയിംസ് അക്കരക്കാരന്‍, എബിന് മാത്യു, ഡയസ് കാരാത്ര, വിവറി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.