കാലിക്കറ്റ് യൂണിവേഴ്സിറ്റി പുരുഷ വോളിബാള്‍ കിരീടം ക്രൈസ്റ്റ് കോളജിന്
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി പുരുഷ വോളിബാള്‍ കിരീടം ക്രൈസ്റ്റ് കോളജിന്. സെന്റ് ജോസഫ് കോളജ് ദേവഗിരിയില്‍ നടത്തപ്പെട്ട കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നുസെറ്റുകള്‍ക്ക് ആതിഥേയരെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളജ് നേട്ടം കൈവരിച്ചത്. ശ്രീനാരായണ കോളജ് ചേളന്നൂര്‍ മൂന്നാം സ്ഥാനവും സഹൃദയ കോളജ് നാലാം സ്ഥാനവും കരസ്ഥമാക്കി. സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിന്റെ പ്രഖ്യാപനവും നടത്തപ്പെട്ടു. ടൂര്‍ണമെന്റിന്റെ മികച്ച താരമായി ക്രൈസ്റ്റ് കോളജ് സെറ്റര്‍ നാസിഫ് തെരഞ്ഞെടുക്കപ്പെട്ടു.

എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ
ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
വോളിബോള്‍ പെരുമയുമായി ക്രൈസ്റ്റ് കോളജ്
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമ്മര്‍ ഫുട്ബോള്‍ ക്യാമ്പ്
മാര്‍ ജെയിംസ് പഴയാറ്റില്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ബേസിക് പെരുമ്പാവൂര്‍ ജേതാക്കള്‍