ചേലൂര്‍ സെന്റ് മേരീസ് ഇടവകയില്‍ രജത ജൂബിലി ആഘോഷങ്ങൾ നടത്തി
ഇരിങ്ങാലക്കുട: ചേലൂര്‍ സെന്റ് മേരീസ് ഇടവകയില്‍ പുനര്‍നിര്‍മിച്ച ദേവാലയത്തിന്റെയും ഇടവക വികാരി ഫാ. ജെയ്സണ്‍ കരിപ്പായിയുടെയും രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മതസൗഹാര്‍ദ സമ്മേളനവും നേതൃത്വ സംഗമവും നടത്തി. സനീഷ്കുമാര് ജോസഫ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. ജിജി കുന്നേല്‍, ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍, ഫ്രാന്‍സിസ് കുളങ്ങര, എ.പി. വര്‍ഗീസ്, ജോണ്സന് അറക്കല്‍, ഭരതന് കണ്ടേങ്കാട്ടില്‍, അയ്യപ്പന് പണിക്കവീട്ടില്‍, ബാബു പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.