പെന്‍ഷനേഴ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി കരിദിനം ആചരിച്ചു
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് (കെഎസ്എസ്പിഎ) ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ട്രഷറിക്കു മുമ്പില്‍ കരിദിനം ആചരിച്ചു പ്രതിഷേധ ധര്‍ണ നടത്തി. പെന്‍ഷന്‍കാര്‍ക്കു ലഭിക്കേണ്ട മൂന്നും, നാലും ഗഡുക്കള്‍ 2023 ലും 2024 ലും മാത്രമേ ലഭിക്കുകയുള്ളൂ എന്ന സര്‍ക്കാര്‍ ഉത്തരവു പെന്‍ഷന്‍കാരെ വഞ്ചിച്ചിരിക്കുകയാണെന്നു യോഗം കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.ബി. ശ്രീധരന് ധര്‍ണ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എ.എന്‍. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലംഗം എം. മൂര്‍ഷിദ്, സെക്രട്ടറി എ.സി. സുരേഷ്, കെ. വേലായുധന്, കെ. കമലം, ടി.കെ. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.