കെസിവൈഎമിന്റെ നേതൃത്വത്തില്‍ ‘കേശദാനം മഹാദാനം’ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കത്തീഡ്രല്‍ കെസിവൈഎമിന്റെ നേതൃത്വത്തില്‍ അമല മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ‘കേശദാനം മഹാദാനം’ എന്ന പരിപാടി സംഘടിപ്പിച്ചു. പദ്ധതിയോടനുബന്ധിച്ചു ക്യാന്‍സര്‍ രോഗികള്‍ക്കു സൗജന്യമായി വിഗു വിതരണം ചെയ്യുന്നതിനാവശ്യമായ മുടികള്‍ മുറിച്ചു നല്കാന് എട്ടു വയസു മുതല്‍ 60 വയസു വരെയുള്ള 200 ഓളം വ്യക്തികള്‍ സന്നദ്ധരായി മുന്നോട്ടു വന്നു. ചടങ്ങില്‍ കത്തീഡ്രല്‍ വികാരിയും കെസിവൈഎം ഡയറക്ടറുമായ ഫാ. പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിച്ചു. മുന്‍ എംപിയും പ്രശസ്ത സിനിമാതാരവുമായ ഇന്നസെന്റ് ഉദ്ഘാടനം നിര്‍വഹിച്ചു. കെസിവൈഎം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടോണി പാറേക്കാടന്‍, അമല മെഡിക്കല്‍ കോളജ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജെയ്സണ്‍ മുണ്ടന്മാണി സിഎംഐ, പ്രസിഡന്റ് ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരന്‍, പള്ളി കൈക്കാരന് അഡ്വ. ഹോബി ജോളി, ജനറല്‍ കണ്‍വീനര്‍ പി.ഡി. ഡിജോ എന്നിവര്‍ പ്രസംഗിച്ചു.

ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു
സെന്റ് സേവിയേഴ്സ് ദേവാലയത്തിലെ കച്ചേരിപ്പടി കപ്പേളയില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍
അരിപ്പാലം സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് കൊടികയറി
ഇരിങ്ങാലക്കുട രൂപതയില്‍ കാരുണ്യവര്ഷത്തിന് തുടക്കം