ഇടതു ദുര്ഭരണത്തിനെതിരെപഞ്ചായത്ത് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ

കാട്ടൂര്‍: ഗ്രാമപഞ്ചായത്തിലെ ഇടതു ദുര്‍ഭരണത്തിനെതിരെയും പഞ്ചായത്ത് പ്രദേശങ്ങളില്‍ മഴക്കാലമായാല്‍ പ്രദേശവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് അറുതി വരുത്താതെ പ്രശ്നം നിസാരവത്ക്കരിക്കുന്ന തരത്തില്‍ കയ്യേറ്റക്കാര്‍ക്ക് അനുകൂലമായും പാവപ്പെട്ടവരെ അവഹേളിച്ചും മുന്നോട്ടു പോകുന്നതിനെതിരെയും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ, ഹരിത കര്‍മസേന ഉള്‍പ്പെടെയുള്ള മേഖലകളിലെ ഇടതു രാഷ്ട്രീയവത്ക്കരണ ഇടപെടലിനെതിരെയുമെല്ലാം പ്രതികരിച്ചു കൊണ്ട് കോണ്‍ഗ്രസ് ധര്‍ണ നടത്തി. കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ്, മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബെറ്റി ജോസ്, കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ ഇ.എല്‍. ജോസ്, രാജലക്ഷ്മി കുറുമാത്ത്, ഡൊമിനി ആലപ്പാട്ട്, ഷെമീര്‍ പടവലപറമ്പില്‍, സ്വപ്ന അരുണ്‍, മോളി പിയൂസ്, ഷെറിന് തേര്‍മഠം, സുബീഷ് കാക്കനാടന് എന്നിവര്‍ പ്രസംഗിച്ചു.