കാറളം പഞ്ചായത്തില്‍ വരാല് മത്സ്യകൃഷിക്കു തുടക്കമായി
കാറളം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാറളം ഗ്രാമപഞ്ചായത്തില്‍ വരാല് മത്സ്യകൃഷി ആരംഭിച്ചു. ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ 15 പടുതാകുളങ്ങള്ക്കു രൂപം നല്‍കിയാണു മത്സ്യ കൃഷി ആരംഭിച്ചിരിക്കുന്നത്. 15,000 വരാല് മത്സ്യക്കുഞ്ഞുങ്ങളെയാണു വിവിധ കുളങ്ങളിലായി നിക്ഷേപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം താണിശേരി പടുതാകുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമാ പ്രേംരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ് മുഖ്യാതിഥിയായിരുന്നു. സുനില്‍ മാലാന്തറ, സരിതാ വിനോദ്, വൃന്ദാ അജിത്ത്, ബിന്ദു പ്രദീപ്, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ അനില്‍ മംഗലത്ത്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ യു.വി. സിനി, അജയന് തറയില്‍ എന്നിവര്‍ പ്രസംഗിച്ചു.

ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
കാറളം പഞ്ചായത്ത് വാര്‍ഡ് രണ്ടില്‍ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി
കാറളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി