കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില് ഈവനിംഗ് ഒപി നിര്ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില് ഈവനിംഗ് ഒപി നിര്ത്തലാക്കിയതിനെതിരെ പഞ്ചായത്തംഗങ്ങളായ കെ.ബി. ഷമീര്, പ്രീത ടീച്ചര് എന്നിവര് പഞ്ചായത്ത് കമ്മിറ്റി യോഗത്തില് പ്രതിഷേധിക്കുന്നു.
ഇരിങ്ങാലക്കുട: കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില് ഈവനിംഗ് ഒപി നിര്ത്തലാക്കിയതിനെതിരെ പഞ്ചായത്തംഗങ്ങളായ കെ.ബി. ഷമീര്, പ്രീത ടീച്ചര് എന്നിവര് പഞ്ചായത്ത് കമ്മിറ്റി യോഗത്തില് പ്രതിഷേധിച്ചു. ആശുപത്രിയില് കഴിഞ്ഞ കാലങ്ങളില് ഉണ്ടായിരുന്ന ഒപി സംവിധാനം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡോക്ടര് ലഭ്യമല്ല എന്ന കാരണത്താല് നിര്ത്തലാക്കിയിരുന്നു. എന്നാല് പഞ്ചായത്തിന്റെ അധികാര പരിധിയിലുള്ള ആശുപത്രിയിലെ പ്രധാന സേവനം അവസാനിപ്പിച്ചിട്ടും പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തില് ചെറുവിരല് അനക്കിയില്ലെന്ന് പഞ്ചായത്തംഗങ്ങള് കുറ്റപ്പെടുത്തി. പ്രതിഷേധത്തെ തുടര്ന്ന് ഇക്കാര്യത്തില് അടിയന്തിര യോഗം വിളിച്ചുചേര്ക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവന്കുട്ടി അറിയിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൃശൂര് സെന്ട്രല് സഹോദയ സിബിഎസ്ഇ കലോത്സവം 2026 നാളെ
കൂടല്മാണിക്യം ക്ഷേത്രത്തില് നവരാത്രി നൃത്ത സംഗീതോത്സവത്തിന് തുടക്കം
എസ്ഐആര് തെറ്റെങ്കില് തോമസ് ഉണ്ണിയാടന് എംഎല്എ രാജി വെക്കണം: ബിജെപി
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്വെന്ഷനും നേതൃസംഗമവും നടത്തി
പുല്ലൂര് ചമയം നാടകരാവിന് കൊടിയേറി