പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സ്വയം നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ വിതരണം ചെയ്തു
കാറളം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ മാനസ ഗ്രാമത്തിലെ വ്യാപാരികള്‍ക്ക് സ്വയം നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ വിതരണം ചെയ്യുന്നു.
കാറളം: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് വളണ്ടിയേഴ്സ് മാനസഗ്രാമത്തിലെ കടകളില്‍ സ്വയം നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ സൗജന്യമായി വിതരണം ചെയ്തു. പഴയ പത്രക്കടലാസ് ഉപയോഗിച്ചാണ് മനോഹരവും ഉറപ്പുള്ളതുമായ പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിച്ചത്. ഏകദേശം 200 ഓളം പേപ്പര്‍ ബാഗുകളാണ് ഇവര്‍ നിര്‍മ്മിച്ച് വിതരണം നടത്തിയത്. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരമായി കടലാസ് ബാഗുകള്‍ ഉപയോഗിക്കാന്‍ വ്യാപാരികളെയും ഉപഭോക്താക്കളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസ് സി.പി. മായാദേവി, അധ്യാപിക ടി.എസ്. സിന്ധു എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ചെറിയ പരിശ്രമങ്ങളിലൂടെ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്ന സന്ദേശമാണ് ഈ സംരംഭത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. നാട്ടുകാരുടെയും വ്യാപാരികളുടെയും വലിയ പിന്തുണയാണ് ഈ പ്രവര്‍ത്തനത്തിന് ലഭിച്ചത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍
അമര്‍ജവാന്‍ യുദ്ധസ്മാരകത്തിന് സ്റ്റോപ്പ് മെമ്മോ
യുവജന കൂട്ടായ്മയുടെ മാതൃകാപരമായ പ്രവര്‍ത്തനം; പൂവത്തുംകടവില് ആധുനിക സൗകര്യങ്ങളോടെ വേറിട്ട ബസ് സ്റ്റോപ്പ്
ഇരിങ്ങാലക്കുട ജനമൈത്രി പൊലിസ് ഓപ്പറേഷന് തൂഫാന് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ജേതാക്കള്‍