‘നല്ല ജീവനം’ സൈക്കിള്‍ യാത്രാ സംഘത്തിനു വള്ളിവട്ടം സ്വീകരണം നല്കി
വള്ളിവട്ടം: മഹാമാരിയുടെ കാലത്ത് ഡോ. പി.എ. രാധാകൃഷ്ണന് നേതൃത്വം നല്കുന്ന തിരൂര്‍ ‘നല്ല ജീവനം’ സൈക്കിള്‍ യാത്രാ സംഘത്തിനു വള്ളിവട്ടം ചെറുകിട ഭൂ ഉടമ സംഘത്തിന്റെയും മൈത്രി പുരുഷ സഹായ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്വീകരണം നല്കി. കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.ഐ. മുഹമ്മദ് ഹാരിസ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് എ.ആര്. രാമദാസ് അധ്യക്ഷത വഹിച്ചു. സൈക്കിള്‍ ഉപയോഗിച്ച് ഉപജീവനം നടത്തുന്ന എ.ആര്. നാരായണനെസൈക്കിള് നല്കി സലിം കാട്ടകത്ത് ആദരിച്ചു. കെ.ആര്. പ്രകാശന്, ടി.ആര്. രാജേഷ്, കെ.കെ. മജീദ്, ഷണ്മുഖന്, കേശവമേനോന് എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
കെയ്റോസ് കുടുംബസംഗമം 2026 സംഘടിപ്പിച്ചു
ജനമൈത്രി പൊലിസിന്റെ എന്റെ യാത്ര സുരക്ഷിതം ക്യാമ്പയിന്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
ഗാന്ധിഗ്രാം റസിഡന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം നടത്തി