ഗ്രാമസഭകളുടെ ഉദ്ഘാടനവും 10-ാം വാര്‍ഡ് സേവാഗ്രാമം ഉദ്ഘാടനവും
മുരിയാട്: ഗ്രാമപഞ്ചായത്ത് ഗ്രാമസഭകളുടെ പഞ്ചായത്തുതല ഉദ്ഘാടനവും 10-ാം വാര്‍ഡ് സേവാഗ്രാമം ഉദ്ഘാടനവും നടന്നു. പഞ്ചവത്സര പദ്ധതികളുടെ മുന്നോടിയായി മുരിയാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന വികസന ഗ്രാമസഭകളുടെ പഞ്ചായത്തുതല ഉദ്ഘാടനവും ഊരകം ഈസ്റ്റ് 10-ാം വാര്‍ഡിലെ സേവാഗ്രാമം ഗ്രാമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത ചന്ദ്രന് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശേരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, സേവിയര്‍ ആളൂക്കാരന്‍, മനീഷ മനീഷ്, ശ്രീജിത്ത് പട്ടത്ത്, മണി സജയന്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരന്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് തത്തംപള്ളി, പുല്ലൂര്‍ സഹകരണ ബാങ്ക് ഭരണസമിതി അംഗം വാസന്തി അനില്‍കുമാര്‍, സിഡിഎസ് അംഗം ലീല കുട്ടന്, സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, അംഗനവാടി വര്‍ക്കര്‍ ഫിലോമിന ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി