ആല്‍ഫ പാലിയേറ്റീവ് സെന്ററിനു ഇനി പുതിയ ഓഫീസ്
ഇരിങ്ങാലക്കുട: ആല്‍ഫ പാലിയേറ്റീവ് സെന്റര്‍ ഇരിങ്ങാലക്കുടയുടെ പുതിയ ഓഫീസ് പ്രശസ്ത സിനിമാതാരം ദേവന് പുതുവത്സര ദിനത്തില്‍ കൊരുമ്പിശേരിയില് ഉദ്ഘാടനം ചെയ്തു. ലിങ്ക് സെന്റര്‍ പ്രസിഡന്റ് വി.ജെ. തോംസണ്‍ അധ്യക്ഷത വഹിച്ചു. ആല്‍ഫ പാലിയേറ്റീവ് ചെയര്മാന് കെ.എം. നൂറുദ്ദീന്‍, ടി.വി. ചാര്‍ളി (ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍), സുകുമാരന്‍ നായര്‍ (രക്ഷാധികാരി), കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്മാന് യു. പ്രദീപ് മേനോന്, താണിശേരി ജുമാ മസ്ജിദ് ഹംസ സഖാഫി, ഭൗമശാസ്ത്രജ്ഞന്‍ നീഡ്സ് വൈസ് പ്രസിഡന്റ് ഡോ. എസ്. ശ്രീകുമാര്‍, ഡോ. ജോസ് ബാബു, കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്, എല്‍സമ്മ ജോണ്സണ് (സെക്രട്ടറി) എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യയില്‍ ആദ്യമായി പാലിയേറ്റീവ് രംഗത്ത് ഐഎസ്ഒ 9001:2015 സര്‍ട്ടിഫിക്കറ്റ് വി.കെ. ശ്രീജിത്ത് (ഇന്റര്‍നാഷണല്‍ ലീഡ് ഓഡിറ്റര്‍) പ്രസിഡന്റ് വി.ജെ. തോംസണു കൈമാറി.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി