കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തും: കെ.കെ. വത്സരാജ്
ഇരിങ്ങാലക്കുട: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും കേരള സംസ്ഥാനത്തോടുള്ള അവഗണനക്കുമെതിരെയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന ഖ്യാതി മോദി ഭരണത്തില്‍ നഷ്ടപെട്ടുവെന്നും ഏകാധിപത്യ ഭരണത്തിന്റെ വക്താവായി മോദി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ വിദ്യാഭ്യാസ വാരാചരണ പരിപാടിയുടെ ഭാഗമായി മുരിയാട് സിപിഐ ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച പാര്‍ട്ടി ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി. ഗംഗാധരന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി. മണി, ജില്ലാ കൗണ്‍സില്‍ അംഗം എം.ബി. ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശേരി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ആര്. സുന്ദരന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.