വെസ്റ്റ് ഡോളേഴ്സ് ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
ഇരിങ്ങാലക്കുട: വെസ്റ്റ് ഡോളേഴ്സ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥ പരിശുദ്ധ വ്യാകുലമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തതിരുനാളിന് കൊടികയറി. 15, 16 തിയതികൡലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. വികാരി ഫാ. ലിജു പോള്‍ പറമ്പത്ത് തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ഇന്ന് വൈകീട്ട് അഞ്ചിന് ദിവ്യബലി, ലദീഞ്ഞ്, നൊവേന. നാളെ പ്രസുദേന്തിവാഴ്ച. രാവിലെ 6.30 ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും. ക്രൈസ്റ്റ് ആശ്രമം സുപ്പീരിയര്‍ ഫാ. ജേയ്ക്കബ് ഞെരിഞ്ഞാമ്പിള്ളി മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ ദിനമായ 16 ന് രാവിലെ 10 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് സെന്റ് തോമസ് കത്തീഡ്രല്‍ അസി. വികാരി ഫാ. ടോണി പാറേക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. നവ വൈദീകന് ഫാ. ഡെല്‍ബി തെക്കുംപുറം തിരുനാള്‍ സന്ദേശം നല്‍കും. 17 ന് രാവിലെ 6.30 ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള ദിവ്യബലി, സെമിത്തേരിയില്‍ പൊതുഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ലിജു പോള്‍ പറമ്പത്ത്, കൈക്കാരന്മാരായ ജോഷി മാളിയേക്കല്‍, റോയ് ചെമ്പകശേരി, ജനറല്‍ കണ്‍വീനര്‍ ആന്റണി പെരിഞ്ചേരി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായി കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു