കാറളം ഹോളിട്രിനിറ്റി ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
കാറളം: ഹോളിട്രിനിറ്റി ദേവാലയത്തില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെ അമ്പുതിരുനാളും പരിശുദ്ധകന്യകാമറിയത്തിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും ഓര്മത്തിരുനാളിനും എടത്തിരുത്തി ഫൊറോന വികാരി ഫാ. പോളി പുതുശേരി കൊടിയേറ്റി. 15, 16 തിയതികളിലാണ് തിരുനാള്‍. നാളെ രാവിലെ 6:30 ന് ദിവ്യബലി, തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. 16 ന് രാവിലെ 10 ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് ഫാ. വര്‍ഗീസ് പുത്തന്‍പുരക്കല്‍ കാര്‍മികത്വം വഹിക്കും. ഫാ. വില്സന് തറയില്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് നാലിന് തിരുനാള്‍ പ്രദക്ഷിണം ഉണ്ടായിരിക്കും.

കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു