സമഗ്ര സംഭാവന പുരസ്കാരം നേടിയ പ്രഫ. മാമ്പുഴ കുമാരന് സാറിനു ആദരം

ഇരിങ്ങാലക്കുട: കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാരം നേടിയ പ്രശസ്ത നിരൂപകനും ക്രൈസ്റ്റ് കോളജ് മലയാള വിഭാഗം മുന്‍ അധ്യക്ഷനുമായ പ്രഫ. മാമ്പുഴ കുമാരന് സാറിനു മുന്‍ സഹപ്രവര്‍ത്തകരുടെ ആദരം. മലയാളം, ഹിന്ദി, സംസ്കൃതം, ലത്തീന്‍ വിഭാഗങ്ങളിലെ അധ്യാപക കൂട്ടായ്മയാണു സമാദരണത്തില് പങ്കെടുത്തത്. ക്രൈസ്റ്റ് കോളജ് മുന്‍ പ്രിന്‍സിപ്പലും മലയാള വിഭാഗം മുന്‍ അധ്യക്ഷനുമായ ഫാ. ജോസ് ചുങ്കന്‍, മലയാള വിഭാഗം മുന്‍ അധ്യാപകന് ഫാ. ജോര്‍ജ് പാലമറ്റം, ഹിന്ദി വിഭാഗം മുന്‍ അധ്യക്ഷന്‍ കെ.കെ. ചാക്കോ, സംസ്കൃത വിഭാഗം മുന്‍ അധ്യക്ഷന്‍ പി.സി. വര്‍ഗീസ്, മലയാള വിഭാഗം മുന്‍ അധ്യക്ഷന്‍ വി.എ. വര്‍ഗീസ്, ക്രൈസ്റ്റ് കോളജ് മുന്‍ പിആര്‍ഒയും മലയാള വിഭാഗം മുന്‍ അധ്യക്ഷനുമായ ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, ഹിന്ദി വിഭാഗം അധ്യക്ഷ ഷീബ വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.