കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്കു കണ്ണട വിതരണവുമായി ലയണ്‍സ് ക്ലബ്
ഇരിങ്ങാലക്കുട: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ലയണ്‍സ് ക്ലബ് നടപ്പിലാക്കി വരുന്ന ‘സൈറ്റ് ഫോര്‍ കിഡ്സ്’ പദ്ധതി വെള്ളാങ്കല്ലൂര്‍, ഇരിങ്ങാലക്കുട ബിആര്‍സികളില്‍ നടപ്പിലാക്കി. ഇരിങ്ങാലക്കുട, ഇരിങ്ങാലക്കുട വെസ്റ്റ്, കല്ലേറ്റുംകര, കാട്ടൂര്‍, വലപ്പാട് എന്നീ ലയണ്‍സ് ക്ലബുകളുടെ നേതൃത്വത്തിലാണു പദ്ധതിയോടനുബന്ധിച്ചു കണ്ണട വിതരണം സംഘടിപ്പിച്ചത്. ലയണ്‍സ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ടി.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. വി.എ. തോമാച്ചന് വെളളാനിക്കാരന്‍ കണ്ണട വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സൈറ്റ് ഫോര്‍ കിഡ്സ് ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ ഷാജി ജോസ് പല്ലിശേരി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ജെയിംസ് വളപ്പില വിഷയാവതരണം നടത്തി. ലയണ്‍സ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്സണ് കോലങ്കണ്ണി, സോണ്‍ ചെയര്മാന് സി.ജെ. ആന്റോ എന്നിവര്‍ പ്രസംഗിച്ചു. പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഷാജി ജോസ് പല്ലിശേരി, ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡോ. ഡെയിന്‍ ആന്റണി, ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് കെ.എ. റോബിന്, കല്ലേറ്റുംകര ലയണ്‍സ് ക്ലബ് പ്രസിഡന്റ് വി. അരുണ്‍ താണ്ടിയക്കല്, കാട്ടൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ടിന്‍സണ്‍ ജോസ്, വലപ്പാട് ലയണ്‍സ് ക്ലബ് പ്രസിഡന്റ് രശ്മി ഷിജോ തുടങ്ങിയവര്‍ ചടങ്ങിനു നേതൃത്വം നല്കി.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി