നഗരസഭ വാര്‍ഡ് 35 ലെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വനിതകളെ ആദരിച്ചു
ഇരിങ്ങാലക്കുട: നഗരസഭ വാര്‍ഡ് 35 ലെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വാര്‍ഡില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച അഞ്ചു വനിതകളെ ആദരിച്ചു. ജില്ലാ വനിത പോലീസ് സെല്‍ സബ് ഇന്‍സ്പെക്ടര്‍ വിനയ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജിഷ ജോബി മുഖ്യാതിഥിയായിരുന്നു. 33-ാം വാര്‍ഡ് കൗണ്‍സിലര്‍ എം.എസ്. സഞ്ജയ്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ഷൈല ബാലന്, അംഗനവാടി ടീച്ചര്‍ ശോഭന, വാര്‍ഡ് വളണ്ടിയര്‍ വി.എസ്. സജി എന്നിവര്‍ പ്രസംഗിച്ചു. ലിംക്ക ബുക്ക് ഓഫ് റെക്കോര്‍ഡും ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും കരസ്ഥമാക്കിയ ഡോ. ധന്യ നകുലന്, 15 വര്‍ഷം തുടര്‍ച്ചയായി ജനകീയ കൗണ്‍സിലറായിരുന്ന വത്സല ശശി, വാര്‍ഡിന്റെ സ്വന്തം കവിയത്രി രാധിക സനോജ് (ടീച്ചര്‍), ആശാ വര്‍ക്കര്‍ ഷിജി അനിലന്‍, കുടുംബശ്രീ സിഡിഎസ് മെമ്പര്‍ സുനിത പ്രദീപ് എന്നിവരെ പൊന്നാട അണിയിച്ചും മൊമന്റോ നല്‍കിയും സ്വീകരിച്ചു.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍